Advertisement

റമദാന്‍ 2023: അനധികൃത വഴിയോര കച്ചവടക്കാരെ പൂട്ടാന്‍ നടപടി ശക്തമാക്കി ദുബായി പൊലീസ്

April 8, 2023
Google News 2 minutes Read
Dubai Police arrest illegal street vendors Ramadan 2023

ദുബായിയില്‍ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി ശക്തിപ്പെടുത്തി പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പച്ചക്കറികള്‍ വില്‍പ്പന നടത്തിയവരുള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. എമിറേറ്റിലെ വിവിധയിടങ്ങളില്‍ റോഡരികിലും മററും അനധികൃതമായി കച്ചവടം നടത്തുന്നവര്‍ക്കെതിരെയാണ് പൊലീസ് നടപടി ശക്തമാക്കിയരിക്കുന്നത്.( Dubai Police arrest illegal street vendors Ramadan 2023)

റമദാന്‍ മാസത്തില്‍ അനധികൃതി വഴിയോര കച്ചവടം വര്‍ധിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തിലുളള 88 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റോഡരികില്‍ പഴം പച്ചക്കറികള്‍ എന്നിവ വില്‍പ്പന നടത്തുന്നവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Read Also: റമദാന്‍: സ്‌നേഹ സംഗമത്തിന്റെ വേദിയായി സൗദിയിലെ ഇഫ്താര്‍ തമ്പുകള്‍

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത്തരക്കാര്‍ കച്ചവടം നടത്തുന്നതെനനും എമിറേറ്റില്‍ സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും ദുബായ് പോലീസ് ക്രിമിനല്‍ അന്വേഷണ വകുപ്പിലെ ഡയറക്ടര്‍ കേണല്‍ അലി സലീം അല്‍ ഷംസി പറഞ്ഞു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ലൈസന്‍സുള്ള വ്യാപാരികളില്‍നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങണമെന്നും പൊലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചു.

Story Highlights: Dubai Police arrest illegal street vendors Ramadan 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here