Advertisement

കണ്ണൂർ പേരാവൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു

April 8, 2023
Google News 2 minutes Read
kannur mother and children attacked

കണ്ണൂർ പേരാവൂർ കോളയാട് അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു.
വഴി തർക്കത്തെ തുടർന്ന് അയൽവാസിയാണ് മൂവരെയും വെട്ടിപ്പരുക്കേൽപ്പിച്ചത്. ( kannur mother and children attacked )

വെള്ളുവ വീട്ടിൽ ശൈലജ മക്കളായ അഭിജിത്ത്, അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. ഇരു വീട്ടുകാരും തമ്മിൽ നേരത്തെ തന്നെ വഴി തർക്കവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും നിലനിന്നിരുന്നു. ഇന്ന് ഉച്ചയോടെയാണ് ശൈലജക്കും രണ്ട് മക്കൾക്കും നേരെ ആക്രമണമുണ്ടായത്. വാക്കുതർക്കത്തിനിടെ അയൽവാസി രാജൻ കൊടുവാൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി.

ശൈലജക്ക് കഴുത്തിലും, അഭിജിത്തിന് തലയിലും, അഭിരാമിക്ക് കൈക്കുമാണ് പരുക്കേറ്റത്. കഴുത്തിന് വെട്ടേറ്റ ശൈലജയുടെ പരുക്ക് അൽപ്പം ഗുരുതരമാണ്. മൂവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസി രാജനെ പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Highlights: kannur mother and children attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here