ഐ ലീഗ് ചാമ്പ്യന്മാരെ തകര്‍ത്തു; ഹീറോ സൂപ്പര്‍ കപ്പില്‍ മഞ്ഞപ്പടയ്ക്ക് വിജയത്തുടക്കം

സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് മറുപടിയുമെയ്തു. ഈ ജയത്തോടെ എ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാമതെത്തി ബ്ലാസ്‌റ്റേഴ്‌സ്.(Kerala Blasters won Hero super cup 2023)
ഒന്നാം പകുതിക്ക് ശേഷം രണ്ടാംപകുതിയിലും കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യത്തില്‍ തന്നെയായിരുന്നു. 54 ാം മിനിറ്റില്‍ നിഷു കുമാര്‍ നേടിയ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് ഇരട്ടിപ്പിച്ചു. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് 73 ാം മിനിറ്റില് ഗോള്‍ മടക്കിയെങ്കിലും വിജയമുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. അവസാന മിനിറ്റിലെ രാഹുലിന്റെ ഗോളോടെ വിജയം മഞ്ഞപ്പടയ്‌ക്കൊപ്പമെത്തി.
Read Also: കാലിടറി വീണ് ഡല്‍ഹി; രാജസ്ഥാന്‍ റോയല്‍സിന് 57 റണ്‍സിന്റെ ഉജ്ജ്വല ജയം
ഗോള്‍കീപ്പറായി സച്ചിന്‍ സുരേഷും പ്രതിരോധത്തില്‍ വി ബിജോയ്, മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, വിബിന്‍ മോഹനന്‍ എന്നീ മലയാളി താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങി. നിഷു കുമാറും വിക്ടര്‍ മൊംഗിലുമായിരുന്നു പ്രതിരോധത്തിലെ മറ്റ് താരങ്ങള്‍. മധ്യനിരയില്‍ പൂര്‍ണമായും ഇന്ത്യന്‍ യുവനിര തന്നെ അണിനിരന്നു. ശ്രീനിധി ഡെക്കാനാണ് അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
Story Highlights: Kerala Blasters won Hero super cup 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here