ഷാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്ന്; ആസൂത്രണം വ്യക്തമാകുന്നു
എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിലെ ആസൂത്രണം വ്യക്തമാകുന്നു. പ്രതി ഷാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കൊളപ്പുള്ളി റോഡിലെ പെട്രോൾ പമ്പിൽ നിന്നെന്ന് അന്വേഷണസംഘം. പമ്പിലെത്തി ദൃശ്യങ്ങളും വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു.15 മണിക്കൂറിനടുത്ത് പ്രതി ഷൊർണുർ മേഖലയിൽ ചിലവഴിച്ചോ എന്നും പ്രദേശിക സഹായം കിട്ടിയോ എന്നുമാണ് പ്രധാനമായും അന്വേഷണസംഘം ആരായുന്നത്. ( shahrukh saifi petrol details )
കൃത്യം നടന്ന ദിവസം രാവിലെ 4.49 ന് സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്സിൽ ഷൊർണുറിൽ വന്നിറങ്ങിയ പ്രതി,റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പമ്പുകൾ ഒഴിവാക്കിയാണ് ഓട്ടോയിൽ ഒരു കിലോമീറ്റർ അകലത്തിലുള്ള ഇന്ത്യൻ ഓയിലിന്റെ ഈ പമ്പിലെത്തി നാല് ലിറ്റർ പെട്രോൾ വാങ്ങിയത്.പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്,ഇന്നലെ വൈകീട്ടോടെ കോഴിക്കോട് നിന്നുടെ പ്രത്യേക അന്വേഷണസംഘം എത്തി ജീവനക്കാരുടെ അടക്കം മൊഴിയും രേഖപ്പെടുത്തി.വിവരങ്ങൾ പുറത്ത് വിടരുതെന്ന കർശന നിർദേശം പമ്പ് ജീവനക്കാർക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്.
പുലർച്ചെ ഷൊർണുരിൽ വന്നിറങ്ങിയ പ്രതി 7.20 നുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ കയറുന്നതിനിടെയുള്ള 15 മണിക്കൂറോളം സമയം എന്ത് ചെയ്‌തെന്ന് അന്വേഷിക്കുകയാണ് പോലീസ്,ഇയാൾക്ക് പ്രാദേശിക സഹായം കിട്ടിയോ,കയ്യിലുണ്ടായിരുന്ന ടിഫിൻ ഇവിടെ നിന്ന് നൽകിയതാണോ തുടങ്ങിയ കാര്യങ്ങളും പ്രത്യേക സംഘം ന്വേഷിക്കുന്നുണ്ട്, കോളപ്പുള്ളിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി മടങ്ങിയ പ്രതി നേരെ കൃത്യം നടത്തിയ ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ കയറുകയായിരുന്നു.
Story Highlights: shahrukh saifi petrol details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here