എലത്തൂർ തീവയ്പ്പ് കേസ്; മൊഴി നൽകാനെത്തിയ ആളുടെ പിതാവ് കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ

എലത്തൂർ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ. ഡൽഹി ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചത്. മകൻ മുഹമ്മദ് മോനിസിനെ 15 ആം തിയതി മുതൽ എൻഐഎ ചോദ്യം ചെയ്യുകയാണ്. ( elathur train fire case suicide )
ഏപ്രിൽ 2നാണ് സംസ്ഥാനത്തെ നടുക്കിയ എലത്തൂർ തീവയ്പ്പ് നടക്കുന്നത്. തുടർന്ന് ഏപ്രിൽ 4ന് രാത്രിയാണ് ഷാരുഖ് സെയ്ഫി കേരളാ പൊലീസിന്റെ പിടിയിലാകുന്നത്. ആക്രമണമുണ്ടായി മൂന്നാം നാളാണ് പ്രതി പിടിയിലായത്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരി മേഖലയിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.
Story Highlights: elathur train fire case suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here