Advertisement

കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; വിടി ബൽറാം, അഡ്വ കെ. ജയന്ത് എന്നിവർ കെഎസ്‌യുവിന്റെ ചുമതല രാജി വെച്ചു

April 8, 2023
Google News 3 minutes Read
VT Balram Adv K. Jayanth resigned from the charge of KSU

കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. അഡ്വ കെ. ജയന്ത്, വിടി ബൽറാം എന്നിവർ കെഎസ്‌യുവിന്റെ ചുമതല രാജി വെച്ചു. കെപിസിസിയിൽ നിന്ന് ഇരുവരുമാണ് കെഎസ്‌യുവിന്റെ ചുമതല വഹിച്ചിരുന്നത്. ചുമതല ഒഴിയുന്നതായി ഇരുവരും കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. ( VT Balram, Adv K. Jayanth resigned from the charge of KSU ).

എൻഎസ്‌യുഐ പുറത്തിറക്കിയ പട്ടികയിൽ കൂടിയാലോച ഉണ്ടായില്ലെന്ന് അഡ്വ കെ. ജയന്ത്, വിടി ബൽറാമും അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെഎസ്‌യു ഭാരവാഹിപ്പട്ടിക പുറത്തിറക്കിയതെന്നാണ് ആക്ഷേപം. കെ.എസ്.യുവിന് നാല് പുതിയ വൈസ് പ്രസിഡൻറുമാരും 30 ജനറൽ സെക്രട്ടറിമാരുമുണ്ട്.

Read Also: വിശദീകരണങ്ങളുടെ ആവശ്യമില്ല, വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ; ഫെയ്സ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

നിലവിലെ രണ്ട് വൈസ് പ്രസിഡൻറുമാരെ സീനിയർ വൈസ് പ്രസിഡൻറുമാരാക്കിയിട്ടുണ്ട്. സംസ്ഥാന നിർവാഹക സമിതിയിൽ 43 പേരാകും ഉണ്ടാവുക. 21 പേരെ സംസ്ഥാന കൺവീനർമാരായി നിയമിച്ചു. അലോഷ്യസ് സേവ്യറാണ് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ സംസ്ഥാന വൈസ് പ്രസിഡൻറുമാരാണ്. 14 ജില്ലകളിലും പുതിയ പ്രസിഡൻറുമാരായിട്ടുണ്ട്.

Story Highlights: VT Balram, Adv K. Jayanth resigned from the charge of KSU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here