Advertisement

രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; നാളെയും മറ്റന്നാളും ആശുപത്രികളിൽ മോക്ക്ഡ്രിൽ

April 9, 2023
Google News 1 minute Read
covid mock drill tomorrow

രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ നാളെയും മറ്റന്നാളുമായി ആശുപത്രികളിൽ മോക് ഡ്രിൽ സംഘടിപ്പിക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. ( covid mock drill tomorrow )

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മോക് ഡ്രിൽ നടത്തുന്നത്. അതേ സമയം സംസ്ഥാന ങ്ങളിൽ പ്രദേശിക അടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങൾ ഇന്നും തുടരും.

ജില്ല ഭരണകൂടത്തിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും യോഗം വിളിച്ച് സാഹചര്യങ്ങളും തയ്യാറെടുപ്പുകളും അവലോകനം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് യോഗങ്ങൾ ചേരുന്നത്.രാജ്യത്തെ പ്രതി ദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 6000 ത്തിന് മുകളിൽ ആണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 535 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 23% മുകളിലാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.

Story Highlights: covid mock drill tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here