Advertisement

ഗോളും അസിസ്റ്റുമായി മെസി; പിഎസ്ജിക്ക് ജയം

April 9, 2023
Google News 2 minutes Read
psg messi goal assist

ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് ജയം. നീസിനെതിരെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കണ് പിഎസ്ജി വിജയിച്ചത്. സൂപ്പർ താരം ലയണൽ മെസി ഗോളും അസിസ്റ്റുമായി തിളങ്ങി. 26ആം മിനിട്ടിൽ ന്യൂനോ മെൻഡസിൻ്റെ ക്രോസിൽ നിന്ന് ഗോൾ നേടിയ മെസി 76ആം മിനിട്ടിൽ സെർജിയോ റാമോസിൻ്റെ ഗോളിലേക്ക് വഴിതെളിക്കുകയും ചെയ്തു. (psg messi goal assist)

അതേസമയം, ലാ ലിഗയിൽ റയലിനെ ഞെട്ടിച്ച് വിയ്യാറയൽ. റയലിൻ്റെ തട്ടകമായ സാൻ്റിയാഗോ ബെർണബ്യൂവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിയ്യാറയലിൻ്റെ ജയം. രണ്ട് തവണ പിന്നിൽ നിന്നതിനു ശേഷമാണ് നിരന്തരാക്രമണങ്ങളിലൂടെ വിയ്യാറയൽ റയലിനെ ഞെട്ടിച്ചത്. സാമുവൽ ചുക്വുസെ വിയ്യാറയലിനായി ഇരട്ടഗോളുകൾ നേടിയപ്പോൾ ഹോസെ ലൂയിസ് മൊറാലസ് മൂന്നാം ഗോൾ നേടി. റയലിനായി വിനീഷ്യസ് ജൂനിയർ ഗോൾ നേടി. രണ്ടാം ഗോൾ പൗ ടോറസിൻ്റെ സെൽഫ് ഗോളാണ്.

Read Also: വമ്പൻ പേരുകളിൽ വമ്പൻ പണം നിക്ഷേപിക്കുന്ന മാനേജ്മെൻ്റ്; ടീം ബാലൻസ് നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്

16ആം മിനിട്ടിൽ തന്നെ റയൽ മുന്നിലെത്തി. മാർകോ അസൻസിയോയുടെ ക്രോസ് പൗ ടോറസിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. 39ആം മിനിട്ടിൽ വിയ്യാറയൽ സമനില പിടിച്ചു. ലൊ സെൽസൊയുടെ അസിസ്റ്റിൽ നിന്ന് സാമുവൽ ചുക്വുസെ ഗോൾ നേടുകയായിരുന്നു. ആദ്യ പകുതി മത്സരം 1-1നു പിരിഞ്ഞു.

48ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് ആക്രമിച്ചുകളിച്ച വിയ്യാറയൽ 70ആം മിനിറ്റിൽ സമനില ഗോൾ നേടി. ഹോസെ ലൂയിസ് മൊറാലസ് ആയിരുന്നു ഗോൾ സ്കോറർ. 10 മിനിട്ടുകൾക്ക് ശേഷം വിയ്യാറയൽ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടി. സാമുവൽ ചുക്വുസെയാണ് വിയ്യാറയലിൻ്റെ വിജയഗോൾ നേടിയത്.

28 മത്സരങ്ങൾ കളിച്ച റയൽ മാഡ്രിഡ് 59 പോയിൻ്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സലോണ 71 പോയിൻ്റുമായി ഒന്നാമതുണ്ട്.

Story Highlights: psg won messi goal assist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here