Advertisement

ഷാറൂഖിന് ദേഹാസ്വാസ്ഥ്യം; ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് അന്വേഷണ സംഘം

April 9, 2023
Google News 2 minutes Read
Shahrukh Saifi unwell seeks medical help

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഷാറൂഖ് സെയ്ഫി. തനിക്ക് തലവേദനയും നിരന്തര മൂത്രാശങ്കയുമാണെന്ന് ഷാറൂഖ് സെയ്ഫി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വയറു വേദന അനുഭവപ്പെടുന്നതായും ഷാറൂഖ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് ഷാറൂഖ് അവശതകൾ പറയുന്നത്. തുടർന്ന് പൊലീസ് ക്യാമ്പിൽ ഡോക്ടറുടെ സേവനം അന്വേഷണ സംഘം ആവശ്യപ്പെട്ടു. ( Shahrukh Saifi unwell seeks medical help )

ഇന്നലെയാണ് അന്വേഷണ സംഘം മെഡിക്കൽ കോളേജിനോട് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടത്. നാളെ ഷാറൂഖിന് തുടർ പരിശോധനകൾ നിശ്ചയിച്ചിട്ടുണ്ട്.
ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിൽ മെഡിക്കൽ കോളേജ് ഇന്ന് തീരുമാനം എടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

അതേസമയം, എലത്തൂർ തീ വണ്ടി ആക്രമണം ‘പരീക്ഷണം’ ആയിരുന്നോ എന്ന സംശയത്തിൽ അന്വേഷണ സംഘം. മറ്റൊരു വമ്പൻ ആക്രമണത്തിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് ആയിരുന്നോ എന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം.

ആക്രമണത്തിന് ഷാറൂഖിന് പ്രൊഫഷണൽ പരിശീലനം ലഭിച്ചിരുന്നില്ല എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. പരിശീലനം ലഭിച്ചിരുന്നു എങ്കിൽ ഷാറൂഖിന് പൊള്ളൽ ഏൽക്കില്ലായിരുന്നുവെന്നും നിർണായക വിവരങ്ങൾ അടങ്ങിയ ബാഗ് അലക്ഷ്യമായി കൈകാര്യം ചെയ്യില്ലായിരുന്നു അന്വേഷണ സംഘം നിരീക്ഷിച്ചു. കൃത്യത്തിന് പിന്നിൽ ഷാറൂഖ് ഒറ്റക്കല്ല എന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നു.

അതേസമയം, കേസിൽ പ്രതി ഷാരൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഷാരൂഖിന്റെ നീക്കങ്ങൾ ആസൂത്രിതമാണെ നിഗമനത്തിലാണ് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആക്രമണം നടത്തിയത് ഒറ്റക്കാണെന്നും മറ്റാർക്കും ബന്ധമില്ലെന്നും ആവർത്തിക്കുകയാണ് പ്രതി.

Story Highlights: Shahrukh Saifi unwell seeks medical help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here