Advertisement

100 ഗോളുകൾ നേടുന്ന ആദ്യ ഏഷ്യക്കാരൻ, പ്രീമിയർ ലീഗിൽ ചരിത്ര നേട്ടവുമായി സൺ ഹ്യൂങ് മിൻ

April 9, 2023
Google News 2 minutes Read
Son Heung Min

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യ ഏഷ്യൻ താരമായി ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ. ശനിയാഴ്ച നോർത്ത് ലണ്ടനിൽ ബ്രൈറ്റനെതിരായ മത്സരത്തിലാണ് ടോട്ടൻഹാം താരം സെഞ്ച്വറി ഗോൾ നേട്ടത്തിലെത്തിയത്. അതേസമയം അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രൈറ്റനെ ടോട്ടൻഹാം പരാജയപ്പെടുത്തി.

കളിയുടെ 10-ാം മിനിറ്റിലാണ് സൺ ഹ്യൂങ്-മിന്നിന്റെ ചരിത്ര ഗോൾ പിറന്നത്. പെരിസിച്ചിന്റെ പാസ് സൺ വലയിലെത്തിക്കുകയായിരുന്നു. മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ നേരിടുന്ന താരത്തിന് ഈ നേട്ടം ഊർജം പകരുന്നതാണ്. ‘പ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുക എന്നത് വലിയ കാര്യമാണ്. ഞാൻ സ്വപ്നം കണ്ട ഒന്നായിരുന്നു ഇത്. എന്റെ സഹതാരങ്ങളുടെ സഹായമില്ലാതെ എനിക്ക് ഈ അത്ഭുതകരമായ നേട്ടം കൈവരിക്കാൻ കഴിയുമായിരുന്നില്ല,’ മത്സരത്തിന് ശേഷം സൺ പറഞ്ഞു.

അതേസമയം വിവാദങ്ങൾ നിറഞ്ഞ മത്സരത്തിൽ കളത്തിന് അകത്തും പുറത്തും നിരവധി നാടകങ്ങളാണ് അരങ്ങേറിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ പരിശീലകരും സ്റ്റാഫും പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ സൺ ടോട്ടനത്തിനു മുൻതൂക്കം സമ്മാനിച്ചെങ്കിലും, മുപ്പത്തിനാലാം മിനിറ്റിൽ ഉഗ്രൻ ഹെഡറിലൂടെ ലൂയിസ് ഡങ്ക് ബ്രൈറ്റനിനായി സമനില ഗോൾ കണ്ടെത്തി.

55 ആം മിനിറ്റിൽ ഡാനി വെൽബക് ബ്രൈറ്റനിനായി രണ്ടാം ഗോൾ കണ്ടത്തിയെങ്കിലും വാർ അനുവദിച്ചില്ല. ഇതിനെ തുടർന്ന് രൂക്ഷമായ വാക്കേറ്റമാണ് അരങ്ങേറിയത്. ഇതിനിടെ ബ്രൈറ്റൺ പരിശീലകൻ ഡി സെർബിയും ടോട്ടനം പരിശീലകൻ സ്റ്റെല്ലിനിയും ചുവപ്പ് കാർഡ് കണ്ടു. 79 മത്തെ മിനിറ്റിൽ ഹോയബയറിന്റെ പാസിൽ നിന്നു ഗോൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്‌ൻ ടോട്ടനത്തിനു വിജയം സമ്മാനിക്കുക ആയിരുന്നു.

Story Highlights: Son Heung-Min Becomes First Asian To Score 100 Premier League Goals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here