‘യുഎഇ തിരുനെല്ലൂര്‍ കൂട്ടായ്മ’യ്ക്ക് ഇനി പുതിയ ഭാരവാഹികള്‍

തൃശൂര്‍ ജില്ലയിലെ തിരുനെല്ലൂര്‍ സ്വദേശികളുടെ യുഎഇ കൂട്ടായ്മയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍. കൂട്ടായ്മയുടെ പ്രസിഡന്റായി ഷറഫുദീന്‍ മൊയ്തുണ്ണി ഹാജിയെയും അഷ്‌കര്‍ സിദ്ദിഖ് പുതിയ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഹുസൈന്‍ കാട്ടില്‍ ആണ് ട്രഷറര്‍. വൈസ് പ്രസിഡന്റായി സാജിദ് പൊന്നേംകടത്തും ഹിഷാം മഞ്ഞിയിലും ജോയിന്‍ സെക്രട്ടറിമാരായി ശാരിസ് മൊമ്മുണ്ണി ഹാജിയും അബ്ദുസ്സലാം മോനുക്കയും ആണ് ചുമതലയേറ്റത്. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ശിഹാബ്, സല്‍മാന്‍, ശംഷാദ്, അനസ്, ഫെബില്‍, ഷാജു, സജീര്‍ അജ്മല്‍, അര്‍ഷാദ്, ഷാഹിദ്, അക്ബര്‍, സാലി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Read Also: ഒരുമയുടെ സന്ദേശമാണ് സമൂഹ നോമ്പ് തുറകള്‍ പകര്‍ന്നു നല്‍കുന്നത്; മുനവ്വറലി ശിഹാബ് തങ്ങള്‍
ഏപ്രില്‍ ഒന്ന് ശനിയാഴ്ച ദുബായ് അല്‍ റാഷിദിയ്യ പാര്‍ക്കില്‍ വെച്ച് നടന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. കൂട്ടായ്മയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. നൂറ്റി അമ്പതോളം പേര്‍ നോമ്പുതുറയില്‍ പങ്കെടുത്തു.
Story Highlights: UAE Thirunelloor Pravasi Association now has new office bearers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here