ആറ്റിങ്ങലിൽ പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പ്രാങ്ക് വിഡിയോ ചിത്രീകരണം; പൊലീസെത്തി രണ്ട് പേരെയും പിടികൂടി

പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തൊളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വിഡിയോ ചിത്രീകരണം. ( Prank video arrest ).
Read Also: നിയമസഭാ സമ്മേളനത്തിനിടെ മൊബൈലില്‍ അശ്ലീല വിഡിയോ കണ്ട് ബിജെപി എംഎല്‍എ; വ്യാപക വിമര്‍ശനം
അർജുനാണ് അശ്ലീല രീതിയിൽ വസ്ത്രം ധരിച്ച് ആറ്റിങ്ങലിൽ കറങ്ങി നടന്നത്. ബസ് സ്റ്റാൻഡ്, ചായക്കട, എന്നിങ്ങനെ ആളുകൂടുന്നയിടത്തെല്ലാം നിന്ന് ഇവർ വീഡിയോ ഷൂട്ട് ചെയ്തു. സഹികെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസിന് മുമ്പിലും കൂസലില്ലാതെ നടന്ന യുവാക്കൾ, കാര്യമന്വേഷിച്ചപ്പോൾ തങ്ങൾ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ഇതെല്ലാം ചിത്രീകരിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതോടെ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പാന്റിന് മുകളിൽ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അർജുനെയും ഷമീറിനെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്.
Story Highlights: Young men wearing women’s underwear over pants Prank video arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here