ലിവർപൂളിന് ഗംഭീര തിരിച്ചു വരവ്; ആഴ്‌സനലിനെ സമനിലയിൽ തളച്ച് ചെമ്പട
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിനെ സമനിലയിൽ തളച്ച് ലിവർപൂൾ എഫ്‌സി. ഇന്ന് ഹോം മൈതാനമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പുറകിൽ നിന്ന ശേഷം ലിവർപൂൾ തിരിച്ചടിക്കുകയായിരുന്നു. ആഴ്സനലിന് വേണ്ടി ബ്രസീലിയൻ താരങ്ങളായ ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജെസ്യൂസ് എന്നിവർ ലക്ഷ്യം കണ്ടു. ലിവർപൂളിനായി മുഹമ്മദ് സലായും റോബർട്ടോ ഫിർമിനോയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ സലാ ഒരു പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു. ഇന്നത്തെ മത്സരത്തിലെ സമനില കൂടി കണക്കിലെടുത്താൽ കഴിഞ്ഞ പത്ത് മത്സരങ്ങളിലും ആൻഫീൽഡിൽ ജയിക്കാൻ കഴിയാത്ത ടീമായി ആഴ്‌സണൽ മാറി. Arsenal Liverpool draw EPL
മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആഴ്‌സനലിനെ ഞെട്ടിച്ച് ഗബ്രിയേൽ മാർട്ടിനെല്ലി ടീമിന് ലീഡ് നൽകി. എട്ടാമത്തെ മിനുട്ടിൽ സാകയും ഒഡേഗാർഡും ചേർന്ന് സൃഷ്ട്ടിച്ച അവസരം മാർട്ടിനെല്ലി ലക്ഷ്യത്തിലെത്തിച്ചു. തുടർന്ന്, 28-ാം മിനുട്ടിൽ മാർട്ടിനെല്ലി നൽകിയ ക്രോസ്സ് വലയിലേക്ക് ചെത്തിയിട്ട് ഗബ്രിയേൽ ജീസസ് ടീമിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടു ഗോളിന്റെ ലീഡ് നേടിയതോടെ മത്സരം കൈപ്പിടിയിലൊതുക്കാം എന്ന പീരങ്കി പടയുടെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയായി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മുഹമ്മദ് സലാ തിരിച്ചടി നൽകി. ഹെൻഡേഴ്സണിൽ നിന്ന് ലഭിച്ച പന്ത് താരം ലക്ഷ്യത്തിലേക്ക് എത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ആധിപത്യം ലിവർപൂളിനായിരുന്നു.
ധാരളം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്നത് ലിവർപൂളിന് തിരിച്ചടിയായി. ആഴ്‌സണൽ ഗോൾകീപ്പർ റംസാൽഡെ ലിവർപൂൾ വിങ്ങർ ജോട്ടയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സലാ പുറത്തടിച്ചത് കളഞ്ഞതും മത്സരത്തിന്റെ ഗതി തിരിച്ചു. നാല് സേവുകളുമായി റംസാൽഡെ തിളങ്ങുന്ന പ്രകടനമാണ് ഇന്ന് കാഴ്ച വെച്ചത്. 87-ാം മിനുട്ടിൽ അൽസ്‌നാദിർ അർണോൾഡിന്റെ അസ്സിസ്റ്റിൽ റോബർട്ടോ ഫിർമിനോ ഗോൾ നേടിയതോടെ മത്സരം സമനിലയിൽ കലാശിച്ചു. നാല് സേവുകളുമായി ആഴ്‌സണൽ ഗോൾകീപ്പർ റംസാൽഡെ തിളങ്ങുന്ന പ്രകടനമാണ് ഇന്ന് കാഴ്ച വെച്ചത്.
Read Also:
വെസ്റ്റ് ഹാമിനെതിരെയാണ് ആഴ്സനലിന്റെ അടുത്ത മത്സരം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയിക്കാൻ സാധിക്കാതിരുന്ന ലിവർപൂളിന് ലീഡ്‌സ് യൂണൈറ്റഡാണ് എതിരാളികൾ.
Story Highlights: Arsenal Liverpool draw EPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here