ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുകൊണ്ടുള്ള കുടുംബചിത്രം പങ്കുവെച്ചു : ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് എതിരെ സൈബര്‍ ആക്രമണം

ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുകൊണ്ടുള്ള കുടുംബചിത്രം പങ്കുവെച്ച ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് എതിരെ ഒരു കൂട്ടം ആരാധകരുടെ സൈബര്‍ ആക്രമണം. ക്രിസ്മസ് ആശംസകള്‍ അറിയിച്ചു കൊണ്ട് ഭാര്യയ്ക്കും പെണ്മക്കള്‍ക്കും ഒപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ചിത്രങ്ങള്‍ സലാ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങള്‍ എന്നെ നിരാശപ്പെടുത്തി സഹോദരാ എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. പിന്നാലെ സലായെ അനുകൂലിച്ചുള്ള കമന്റുകളും വന്നിട്ടുണ്ട്. ക്രിസ്മസ് ആശംസകള്‍. ഈ വിഡ്ഢികളെ അവഗണിക്കുക. നിങ്ങള്‍ക്കും കുടുംബത്തിനും നല്ല ഒരു അവധിക്കാലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു – ഒരാള്‍ കുറിച്ചു.
അതേസമയം, മൊഹമ്മദ് സലായുടെ മിന്നും ഫോമിലാണ് ചാമ്പ്യന്‍സ് ലീഗിലും, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലിവര്‍പൂള്‍ കുതിക്കുന്നത്. രണ്ടിലും ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.
Story Highlights : Mohamed Salah shares cute Christmas photo with family sparking social media debate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here