രേഖകള്‍ ശരിയാക്കി, ടിക്കറ്റും താമസവും ഭക്ഷണവുമെല്ലാമൊരുക്കി; നാടണയാന്‍ രമേശനെ തുണച്ചത് പ്രവാസി കൂട്ടായ്മ

25 കൊല്ലം നാട്ടില്‍ പോകാന്‍ കഴിയാതെ ബഹ്‌റൈനിലെ പ്രവാസ മണ്ണില്‍ ജീവിതം അവസാനിക്കും എന്ന് കരുതിയ വടകര സ്വദേശി രമേശന്‍ തെക്കേ കുറ്റിയില്‍ (57) നാടഞ്ഞു. ബഹ്‌റൈന്‍ എത്തിയതിന്റെ ഒരു രേഖയും ലഭിക്കാതെ വന്നതു കൊണ്ട് നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്ന രമേശന് ഗ്‌ളോബല്‍ തിക്കോടിയന്‍ ഫോറമാണ് തുണയായത്. (Bahrain Malayalis purchase ticket for rameshan)
നാട്ടില്‍ പോകണമെന്ന ആവശ്യവുമായി രമേശന്‍ ഗ്‌ളോബല്‍ തിക്കോടിയന്‍ ഫോറത്തിന്റെ മജീദ് തണല്‍, ഗഫൂര്‍ എന്നിവരെ ബന്ധപ്പെടുകയും തുടര്‍ന്ന് അവര്‍ നജീബ് കടലായി,മനോജ് വടകര എന്നിവരോട് കാര്യങ്ങള്‍ പറയുകയും നാട്ടില്‍ എത്താന്‍ ഉള്ള കാര്യങ്ങള്‍ ചെയ്യുകയുമായിരുന്നു. ഏകദേശം 5 മാസത്തോളം ഗ്‌ളോബല്‍ തിക്കോടിയന്‍ ഫോറം റൂം വാടകയും മറ്റും നല്‍കി. ഈ സമയത്തെ ഭക്ഷണം കപ്പാലം റെസ്റ്റോറന്റും നല്‍കി. പിന്നീട് യാത്രയ്ക്കുള്ള ടിക്കറ്റും ഗ്‌ളോബല്‍ തിക്കോടിയന്‍ തന്നെയാണ് നല്‍കിയത്. അദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയും ഒരുപാട് പേര്‍ നിരന്തരമായ ഇടപെടലുകളും നടത്തി.
കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസ്, രാഷ്ട്രീയ നേതാക്കള്‍, ഇന്ത്യന്‍ എംബസി അധികൃതര്‍ , പ്രത്യേകിച്ച് അംബാസിഡര്‍,ഇവിടെ നിന്നും യാത്ര തിരിക്കുന്ന പ്രിയങ്ക, കൂടാതെ സുരന്‍ ലാല്‍, വണ്‍ ബഹ്‌റൈന്‍ സാരഥി ആന്റണി പൗലോസ്,പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിത്ത്, ബഹ്‌റൈനിലെ മറ്റു മേഖലകളില്‍ നിന്നുള്ള ഉള്ള മറ്റ് ഒരു പേരുടെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് രമമേശന് നാട്ടില്‍ എത്താന്‍ സാധിച്ചത്.അതേ സമയം നാട്ടില്‍ കുടുംബം അദ്ദേഹത്തെ ഏറ്റെടുക്കാന്‍ തയ്യാറായില്ല എന്നത് മറ്റൊരു ദുഃഖമായി മാറി.എങ്കിലു0 കോഴിക്കോട് എയര്‍ പോര്‍ട്ടില്‍ മനോജ് വടകര രമേശനെ സ്വീകരിച്ചു.
Story Highlights: Bahrain Malayalis purchase ticket for Rameshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here