കിടപ്പുമുറിയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം പെരിന്തൽമണ്ണ ഏലംകുളത്ത് കിടപ്പുമുറിയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌നയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Body of woman found in bedroom with hands and feet tied
ഭർത്താവിനോടൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മലപ്പുറം ഏലംകുളത്താണ് സംഭവം. കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌നയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഫഹ്‌നയുടെ വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് ഫഹ്‌നയുടെ അമ്മ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം തുടങ്ങിയ ഇടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണജോലിക്കാരനായ ഭർത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം. മണ്ണാർക്കാട്ടെ സ്വന്തം വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നാലുവയസ്സുള്ള മകളുണ്ട്.
Story Highlights: Body of woman found in bedroom with hands and feet tied
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here