അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനം; വിമർശനവുമായി ചൈന

അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന. ചൈനീസ് അധീന മേഖലയെന്നും സന്ദർശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നും വിദേശകാര്യവക്താവ്. ‘സാങ്‌നാൻ ചൈനയുടെ പ്രദേശമാണ്, അവിടെ സന്ദർശനം നടത്തുന്നത് ചൈനയുടെ പ്രാദേശിക പരമാധികാരത്തെ ലംഘിക്കുന്നതാണ് അതുമാത്രമല്ല അതിർത്തിയിലെ സമാധാനം വഷളാക്കുന്നതുമാണ്’ എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തെക്കുറിച്ച് ചൈനീസ് വക്താവ് വാങ് വെൻബിൻ പറഞ്ഞത്.
ഏപ്രിൽ 10, 11 തീയതികളിലാണ് അമിത്ഷാ അരുണാചൽ പ്രദേശ് സന്ദർശിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലുള്ള കിബിത്തൂ എന്ന ഗ്രാമത്തിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമും അദ്ദേഹം ആരംഭിക്കും. കഴിഞ്ഞയാഴ്ച ചൈന തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു.
Read Also: ദ്വിദിന സന്ദർശനം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശ് സന്ദർശിക്കും
അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അത്തരം പ്രദേശങ്ങൾക്ക് ചൈന സ്വന്തം പേരുകൾ നൽകുന്നത് അടിസ്ഥാന യാഥാർത്ഥ്യത്തെ മാറ്റില്ല. ഇത് ആദ്യമായല്ല ചൈന ഇത്തരം ശ്രമങ്ങൾ നടത്തുന്നത് എന്നാണ് സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞയാഴ്ച പ്രതികരിച്ചിത്.
Story Highlights: China Opposes Amit Shah’s Arunachal Visit