വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകന്‍ കുഞ്ഞുമാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മണിമലയില്‍ സഹോദരങ്ങള്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകന്‍ കുഞ്ഞുമാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മണിമല സ്വദേശികളായ ജിന്‍സ്, ജിസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസ് എടുത്തത്. പ്രതിയെ ജാമ്യത്തില്‍ വിട്ടു. (Jose k mani son arrested in accident case)
ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടര്‍ ഇനോവ കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നില്‍ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പ്രതിയെ ജാമ്യത്തില്‍ വിട്ടതിനെത്തിരെ യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. കറുകച്ചാലിലെ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് യുവാക്കളെ കാര്‍ ഇടിയ്ക്കുന്നത്. കറിക്കാട്ടൂരില്‍ നിന്ന് മണിമല ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്.
പാലാ സ്വദേശിയായ സേവ്യര്‍ മാത്യുവിന്റെ പേരിലാണ് വാഹനം ഉണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നത് കുഞ്ഞുമാണിയാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Story Highlights: Jose k mani son arrested in accident case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here