Advertisement

പൊലീസ് കസ്റ്റഡിയില്‍നിന്ന് ഇറങ്ങിയോടി; യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് ചികിത്സയില്‍

April 10, 2023
Google News 3 minutes Read
man tried to escape from police custody in thrissur

തൃശൂര്‍ ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഷാജി എന്ന യുവാവ് ആണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യാശ്രമം നടത്തിയത്.(man tried to escape from police custody in thrissur)

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനാണ് ചാലക്കുടി സ്വദേശിയായ ഷാജിയെ കസ്റ്റഡിയില്‍ എടുത്തത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ഷാജിക്ക് വൈദ്യുതാഘാതമേല്‍ക്കുകയും തെറിച്ച് വീണ് പരുക്കേല്‍ക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Story Highlights: man tried to escape from police custody in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here