‘എല്ലാ സംഘികളും സെയ്ഫ്; ഒരു എംഎല്‍എ പോലുമില്ലാതെ കേരളം ഭരിക്കുന്നു’; പി കെ അബ്ദുറബ്

ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുന്‍മന്ത്രി അബ്ദു റബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കെ.ടി ജലീലിനെ ഭീകരവാദി എന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിയില്ല, സിപിഐഎമ്മിലെ വനിതാ നേതാക്കളെ അപമാനിച്ച കെ.സുരേന്ദ്രനെതിരെ നടപടിയില്ല.(P K Abdu rabb about cpim bjp relation)
സെബാസ്റ്റ്യൻ പോളിനെതിരെ കേസെടുത്തത് അദ്ദേഹം പോലും അറിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ എല്ലാ സംഘികളും സെയ്ഫാണെന്നും പി കെ അബ്ദുറബ് പരിഹാസത്തോടെ കുറിച്ചു. ഒരു എംഎല്‍എ പോലുമില്ലാതെ ബിജെപി കേരളം ഭരിക്കുകയാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചത്
ഇടതു സഹയാത്രികനും, മുൻ മന്ത്രിയുമായ
ഡോ.കെ.ടി.ജലീലിനെ മുതിർന്ന BJP നേതാവ് ഗോപാലകൃഷ്ണൻ ‘ഭീകരവാദി’ എന്ന്
അധിക്ഷേപിച്ചിട്ട് ദിവസം പലതു കഴിഞ്ഞു,
ഒരു കേസുമില്ല… ആർക്കും പരാതിയുമില്ല. സർക്കാറിനും സഖാക്കൾക്കുമാവട്ടെ
ഒരു മിണ്ടാട്ടം പോലുമില്ല..!
“സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി” എന്നു പ്രസംഗിച്ച
BJP നേതാവ് കെ.സുരേന്ദ്രനെതിരെ സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിള
അസോസിയേഷൻ പരാതി നൽകി
ദിവസങ്ങൾ കഴിഞ്ഞിട്ടും വേണ്ട രീതിയിൽ നടപടികളുണ്ടായില്ല.
മീഡിയാവൺ നിരോധനത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് ഇടതു സഹയാത്രികനും, മുൻ എം.പിയുമായ
സെബാസ്റ്റ്യൻ പോളിനെതിരെ എറണാംകുളം
സെൻട്രൽ പോലീസ് കേസെടുത്തിട്ട് ഒരു വർഷത്തോളമായി. പാസ്പോർട്ട് പുതുക്കാൻ
കൊടുത്ത നേരത്താണ് പോലീസ് കേസുകളെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ പോലും അറിയുന്നത്.
കോൺഗ്രസിൽ നിന്നോ, മറ്റോ ആരെങ്കിലും
BJP യിലേക്ക് പോയാൽ ചില സഖാക്കളൊക്കെ
ചോദിക്കാറുണ്ട്,
‘എന്താണ് സി.പി.എമ്മിൽ നിന്നും
ആരും BJP യിലേക്ക് പോകാത്തത് ‘ എന്ന്…!
BJP എടുക്കേണ്ട പണി സി.പി.എം തന്നെ വളരെ ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്ന
കാലത്ത് ഈ ചോദ്യം തന്നെ ഒരശ്ലീലമല്ലേ.
മതസ്പർധയുണ്ടാക്കാൻ വർഗീയ വിഷം
വിതച്ചവരും, വനിതകളെയും ഇടതു
നേതാക്കളെയും വരെ, വളരെ മോശമായി അധിക്ഷേപിച്ചവരുമായ എല്ലാ സംഘികളും
ഇവിടെ സെയ്ഫാണ്..!
ജനാധിപത്യ പോരാട്ടത്തിനിറങ്ങിയ
ഇടതു സഹയാത്രികർക്കാവട്ടെ
പോലീസ് കേസുമാണ്.
ശിഷ്ടം:
ഒരു MLA പോലുമില്ലാതെയാണ് BJP
കേരളം ഭരിക്കുന്നത്.
Story Highlights: P K Abdu rabb about cpim bjp relation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here