Eid al-Fitr 2023| ഈദുല്‍ ഫിത്തര്‍: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളമെത്തും

ഈദ് പ്രമാണിച്ച് യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നേരത്തെ ലഭിക്കും. ഈ മാസം 17 മുതലാണ് ശമ്പളം വിതരണം ചെയ്യുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈദുല്‍ ഫിത്തര്‍ ഈമാസം 21നായിരിക്കുമെന്നാണ് പ്രവചനം.(Eid Al Fitr advance salary for govt employees UAE)
ദുബായ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്തറിന് മുമ്പ് ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കണമെന്ന് ദുബായ് രാജകുമാരനും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും നിര്‍ദ്ദേശം നല്‍കി. ൗദ് അവധിക്ക് കുടുംബങ്ങള്‍ക്ക് ഷോപ്പിംഗ് നടത്താനും തയ്യാറെടുപ്പുകള്‍ നടത്താനും അനുവദിക്കുന്നതിനായാണ് മുന്‍കാലങ്ങളില്‍ ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്.
Read Also: സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി
അതേസമയം പെരുന്നാളിനോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. സൗദി അറേബ്യയിലെ മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അറിയിപ്പ് പ്രകാരം ഏപ്രില്‍ 20 വ്യാഴാഴ്ച പ്രവൃത്തിദിനം പൂര്‍ത്തിയാകുന്നതുമുതല്‍ ഈ അവധി ആരംഭിക്കും. ഏപ്രില്‍ 24 തിങ്കളാഴ്ചയോട് കൂടി അവധി അവസാനിക്കും.
Story Highlights: Eid Al Fitr advance salary for govt employees UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here