Advertisement

സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി

April 10, 2023
Google News 2 minutes Read
Saudi Flag

സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി നാല് ദിവസമാണ് അവധി നൽകുന്നത്. സൗദി അറേബ്യയിലെ മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അറിയിപ്പ് പ്രകാരം ഏപ്രിൽ 20 വ്യാഴാഴ്ച പ്രവൃത്തിദിനം പൂർത്തിയാകുന്നതുമുതൽ ഈ അവധി ആരംഭിക്കും. ഏപ്രിൽ 24 തിങ്കളാഴ്ചയോട് കൂടി അവധി അവസാനിക്കും. Saudi announces Eid Al-Fitr holidays for private sector

Read Also: സൗദി – ഇറാൻ നയതന്ത്ര ദൗത്യം പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സൗദി സാങ്കേതിക സംഘം ടെഹ്‌റാനിലെത്തി

സൗദി മാനവവിഭാ ശേഷി മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പെരുന്നാൾ അവധികൾ പ്രഖ്യാപിക്കപ്പെട്ടത്. ഈ നാല് ദിവസം അവധി നൽകിയതിൽ രണ്ടു ദിവസം സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങൾ ആയതിനാൽ പകരം രണ്ടു ദിനങ്ങൾ അവധി നൽകണമെന്നും നിർദേശമുണ്ട്. സൗദി തൊഴിൽ നിയമം പ്രകാരം അവധി ദിനങ്ങളും വരന്ത്യ അവധിയും ഒരേ സമയത്ത് വന്നാൽ നഷ്ടപെടുന്ന അവധി ദിനങ്ങൾക്ക് തുല്യമായ അവധി പിന്നീട നൽകണം. അല്ലെങ്കിൽ അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ശമ്പളം തൊഴിലാളിക്ക് നൽകാൻ വ്യവസ്ഥയുണ്ട്.

Story Highlights: Saudi announces Eid Al-Fitr holidays for private sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here