Advertisement

2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടു; ഏറ്റവുമധികം പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ; വി മുരളീധരൻ

April 11, 2023
Google News 2 minutes Read
v muraleedharan against cpim

വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്. ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.(First communist government killed 50 lakh christians-v muraleedharan)

സിപിഐഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. ദേവാലയങ്ങളിൽ ക്രിസ്തുവിൻ്റെയും മദർ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡൻ്റിൻ്റെ രൂപമായി. ഇതെല്ലാം മറച്ചുവച്ചാണ് ക്രൈസ്തവ സ്നേഹത്തിൻ്റെ വ്യാജ കുപ്പായമണിഞ്ഞ് കമ്മ്യൂണിസ്റ്റുകാർ കളത്തിലിറങ്ങിയിരിക്കുന്നതെന്നും വി മുരളീധരൻ കുറിച്ചു.

വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്

വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണ്…
കാരണം ലോകത്ത് ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ ഈ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്..
ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണ്….
1921-50 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ നടന്നത് സമാനതകളില്ലാത്ത ക്രിസ്ത്യൻ കൂട്ടക്കൊലയാണ്…
പതിനായിരക്കണക്കിന് റഷ്യൻ ഓർത്തഡോക്സ് പുരോഹിതരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്….
1917 – 21 കാലഘട്ടത്തിൽ 600 റഷ്യൻ ഓർത്തഡോക്സ് സെമിനാരികളും സ്ഥാപനങ്ങളുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തകർത്തത്….
കമ്മ്യൂണിസ്റ്റുകൾ ഇതെല്ലാം ചെയ്തത് ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാനായിരുന്നു…
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എട്ടാം പാർട്ടി കോൺഗ്രസ് “വിശ്വാസം ഇല്ലാതാക്കൽ” പ്രഖ്യാപിത ലക്ഷ്യമാക്കി…
വിശുദ്ധരുടെ ശവകുടീരങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങളും തച്ചുടച്ചു….
(പിന്നീട് ഈ ക്രൂരത ചെയ്തത് ഇസ്ലാമിക തീവ്രവാദികളാണ് )
പോളണ്ട്, വെനസ്വേല, നിക്കരാഗ്വ, ക്യൂബ.. കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ എല്ലായിടത്തും ആദ്യം ഇല്ലായ്മ ചെയ്തത് ക്രിസ്തുവിൻ്റെ അനുയായികളെയാണ്…
സിപിഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് !
2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്.
ദേവാലയങ്ങളിൽ ക്രിസ്തുവിൻ്റെയും മദർ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡൻ്റിൻ്റെ രൂപമായി !
ഇതെല്ലാം മറച്ചുവച്ചാണ് ക്രൈസ്തവ സ്നേഹത്തിൻ്റെ വ്യാജ കുപ്പായമണിഞ്ഞ് കമ്മ്യൂണിസ്റ്റുകാർ കളത്തിലിറങ്ങിയിരിക്കുന്നത്…..

Story Highlights: First communist government killed 50 lakh christians-v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here