ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്; കറുപ്പ് അലർജിയുള്ള ഏകാധിപതിയാണ് കേരളത്തിൽ; ജോയ് മാത്യു

വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിൽ നടൻ ജോയ് മാത്യു. കമ്മ്യൂണിസ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. കൊല്ലുന്നതിന് മുമ്പ് വരെ സഖാവ് എന്ന് വിളിക്കും. കറുപ്പിനെ അലർജിയുള്ള ഏകാധിപതിയാണ് ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത്. അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പർ സ്റ്റാറുകൾ. പക്ഷെ ജനങ്ങൾക്ക് വേണ്ടി ഞാൻ സംസാരിക്കും.(Joy Mathew support over rahul gandhi)
തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുന്ന ഒറ്റയാൾ പോരാളിയാണ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രാധ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. കല രണ്ടാമതാണ് വലുത് ആദ്യം ആവശ്യം സമൂഹമാണ്.
ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യൻ അവ്സഥയിൽ ഒരാൾ കള്ളൻ എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളാണ് എന്നെ പൊറ്റുന്നത്. നല്ല മുനുഷ്യനായിരിക്കാൻ നോക്കുകയാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു.
Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം
അതേസമയം ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളെ കാണാൻ ആദ്യമായി രാഹുൽ ഗാന്ധിയെത്തി. എസ്കെ എംജെ സ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹർഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങൾ സ്വീകരിച്ചത്.
Story Highlights: Joy Mathew support over rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here