ബാലസാഹിത്യകാരന്‍ കെ. വി രാമനാഥന്‍ അന്തരിച്ചു

പ്രമുഖ ബാലസാഹിത്യ രചയിതാവും അധ്യാപകനുമായിരുന്ന കെ. വി രാമനാഥന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.( KV Ramanathan passed away)
കര്‍മ്മ കാണ്ഡം, രാഗവും താളവും എന്നീ ചെറുകഥാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. പി ജയചന്ദ്രനെ ഗാന ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകനാണ് കെ വി രാമനാഥന്‍. ഇന്നസെന്റ്, ഡോക്ടര്‍ വി പി ഗംഗാധരന്‍, ഡോക്ടര്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. മാതാവ് കൊച്ചു കുട്ടിയമ്മ, പിതാവ് മണമല്‍ ശങ്കരമേനോന്‍, ഭാര്യ രാധ, മക്കള്‍ രേണു, ഇന്ദു കല.
Story Highlights: KV Ramanathan passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here