മാതാവിനൊപ്പം ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ പോയ മലയാളി ബാലന്‍ കുഴഞ്ഞുവീണ് മരിച്ചു

മാതാവിനൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ മക്കയില്‍ മരിച്ചു. കാരശ്ശേരി കക്കാട് സ്വദേശി മുക്കന്‍തൊടി അബ്ദുള്‍റഹ്മാന്‍ ആണ് മരിച്ചത്. ഒന്‍പത് വയസായിരുന്നു. മാതാവ് ചക്കിപ്പറമ്പന്‍ കുരുങ്ങനത്ത് ഖദീജയോടൊപ്പം ഉംറക്കെത്തിയ ബാലന്‍, ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. (Malayali boy who went to Makkah died )
ഉടന്‍ മക്ക കിങ് അംബ്ദുല്‍ അസീസ് ആശുപത്രിയിലും തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഹാഇലില്‍ ജോലിചെയ്യുന്ന പിതാവ് മുക്കന്‍തൊടി നാസര്‍ മക്കയില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Story Highlights: Malayali boy who went to Makkah died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here