മുഹമ്മദ് കുഞ്ഞി ഹാജി ഇരിക്കൂറിനെ ആദരിച്ച് അല്‍ മഖര്‍

അല്‍ഖോബാറിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ബിസിനസ് സംരംഭകനുമായ മുഹമ്മദ്കുഞ്ഞി ഹാജി ഇരിക്കൂറിനെ അല്‍മഖര്‍ ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. അല്‍ഖോബാര്‍ ഐസിഎഫ് ആസ്ഥാനത്ത് അല്‍മഖര്‍ നടത്തിയ വിപുലമായ ഇഫ്താര്‍ സംഗമത്തിലാണ് ആദരവ് നല്‍കി അനുമോദിച്ചത്.
ഡോ.സഅദ് അമാനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐസിഎഫ് സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ കാട്ടിലും സംഘടനാ കാര്യ സെക്രട്ടറി ബഷീര്‍ ഉള്ളണവും ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിഹാജി ഇരിക്കൂറിനെ ഷാളണിയിച്ച് മൊമെന്റ്റോ നല്‍കി ആദരിച്ചു. അല്‍മഖര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ പാടിയില്‍, അഷ്റഫ് തോട്ടട, ഹമീദ് പാപ്പിനിശ്ശേരി, ഷഫീക് പാപ്പിനിശ്ശേരി, സാദിഖ് കാഞ്ഞിരോട്, അബ്ദുല്ലത്തീഫ് ഫൈസി, മുഹ്യിദ്ധീന്‍ മുസ്ലിയാര്‍ കയരളം എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.
Story Highlights: Mohammad kunji Haji Irikkur honored by Al Makhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here