ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെങ്കില്‍ എങ്ങനെ അവരുടെ ജനസംഖ്യ വര്‍ധിക്കുന്നു?; നിര്‍മല സീതാരാമന്‍

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ വന്ന് ഭൂമിയിലെ യാഥാര്‍ത്ഥ്യം കാണണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഗണ്യമായി വളരുക മാത്രമല്ല അവര്‍ക്ക് രാജ്യം വേണ്ടത്ര പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ടെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.(Nirmala Sitharaman about attacks against muslims in India)
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങള്‍ വലിയ തോതിലാണ് എണ്ണത്തില്‍ വര്‍ധിക്കുന്നത്. 1947 മുതല്‍ മുസ്ലിങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. മുസ്ലിംങ്ങള്‍ അവരുടെ കച്ചവടം വളരെ നല്ല രീതിയിലാണ് നടത്തുന്നത്. അവരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയാണ് ഇന്ത്യയിലുള്ളത്. ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും കാണാത്തവര്‍ പറയുന്നത് കേള്‍ക്കുന്നതിനുപകരം ദയവായി യാഥാര്‍ത്ഥ്യം വന്ന് കാണൂ എന്നും ധനമന്ത്രി പറഞ്ഞു.
Read Also: അങ്കം വെട്ടിനൊരുങ്ങി കന്നഡ നാട്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ ബിജെപി
യുഎസിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതിരോധവും വളര്‍ച്ചയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ച പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്ലിങ്ങള്‍ വളരെ സന്തുഷ്ടരാണ്.
ഇന്ത്യയെ രണ്ടായി വിഭജിചച് രൂപം കൊടുത്ത രാജ്യമാണ് പാകിസ്ഥാന്‍. ഇസ്ലാമിക രാഷ്ട്രമെന്ന് പറയുന്നുണ്ടെങ്കിലും അവിടെ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലിങ്ങളില്‍ തന്നെ ചില വിഭാഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അവിടെ. ഇന്ത്യയില്‍ അതല്ല അവസ്ഥ എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
Story Highlights: Nirmala Sitharaman about attacks against muslims in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here