Advertisement

വ്യാജപീഡന പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ മര്‍ദിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

April 11, 2023
3 minutes Read
three arrested for beaten up child to give fake pocso complaint

യുവതിയുടെ പേരില്‍ വ്യാജ പീഡനപ്പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ മര്‍ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അക്രമി സംഘത്തിലുള്ള ഒരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.(three arrested for beaten up child to give fake pocso complaint)

വേലൂപ്പാടം പൌണ്ട് സ്വദേശി കാട്ടാളന്‍ വീട്ടില്‍ ജിബിന്‍, കല്ലൂര്‍ പച്ചളിപ്പുറം മണമേല്‍ കുട്ടാപ്പി എന്ന നിഖില്‍, വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടില്‍ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വരന്തരപ്പിള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പരാതി. യുവതിക്കെതിരെ പോക്‌സോ കേസ് നല്‍കാന്‍ നിര്‍ബന്ധിച്ചാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മര്‍ദനത്തിന് നേതൃത്വം നല്കിയ സുമന്‍ എന്നയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശിയായ വിദ്യാര്‍ഥി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെ കുട്ടിയെ കുറുമാലി പുഴയോരത്തേക്ക് വിളിച്ചു വരുത്തിയ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു. മുന്‍പരിചയമില്ലാത്ത ഒരു സ്ത്രീയുടെ ചിത്രം കാണിച്ച ശേഷം അവര്‍ പീഡിപ്പിച്ചതായി പരാതിപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

Read Also: കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ ലാപ്‌ടോപ്പ് ബാഗിൽ; പ്രതിക്കായി തെരച്ചിൽ

നിര്‍ബന്ധത്തിനു വഴങ്ങിയ കുട്ടി സ്വന്തം ഫോണില്‍നിന്ന് ചൈല്‍ഡ് ലൈനിലേക്ക് വിളിച്ച് പ്രതികള്‍ പറഞ്ഞ പ്രകാരം പരാതിപ്പെട്ടു.
രാത്രി ഏറെ വൈകി വീട്ടിലെത്തിയ കുട്ടി പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ഇന്നലെ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതിനു പിന്നാലെ മൂന്ന് പ്രതികളെ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വരന്തരപ്പിള്ളി പൊലീസ് എസ് എച്ച്.ഒ. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 17കാരന്റെ സുഹൃത്തുക്കളേയും സംഘം മര്‍ദിച്ചതായി പരാതിയുണ്ട്. ഇവരും അക്രമികളുമായി മുന്‍ പരിചയമുണ്ടോയേന്നും പരാതിക്ക് കാരണക്കാരിയായ യുവതിക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.

Story Highlights: three arrested for beaten up child to give fake pocso complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top