ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം

സംസ്ഥാനത്ത് ഇനി മുതൽ ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെയ്‌പ്പിന് പിന്നാലെയാണ് നടപടി.
വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കൂ. മാത്രമല്ല വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല.
Read Also: കുടിശിക ഒന്നരക്കോടി; തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി
ട്രെയിനുകളില്‍ പാഴ്‌സലായി വാഹനം കൊണ്ടുപോകമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: Transport of LPG prohibited in private vehicles, no sale of petrol in bottle either
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here