Advertisement

കാസര്‍ഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

April 11, 2023
Google News 2 minutes Read
Two kids drowned in river in Kasargod

കാസര്‍ഗോഡ് അഡൂര്‍ പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകന്‍ മുഹമ്മദ് ആസിഫ്, ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. (Two kids drowned in river in Kasargod)

കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Two kids drowned in river in Kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here