കെ എം മാണി ജൂനിയര്‍ പ്രതിയായ വാഹനാപകട കേസ്; പൊലീസിനെതിരെ പരാതി നല്‍കാനൊരുങ്ങി മരിച്ചവരുടെ കുടുംബം
ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് ചൂണ്ടികാട്ടി മരിച്ചവരുടെ കുടുംബം പരാതി നല്‍കും. പ്രതിയുടെ രക്തസാമ്പിള്‍ പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.(Victim’s family against police KM Mani Junior accident case)
എഫ്‌ഐആറില്‍ നിന്നും ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി, രക്തസാമ്പിള്‍ പരിശോധന നടത്തിയില്ല ഇങ്ങനെ നീളുന്നു പൊലീസിന്റെ ഒളിച്ചുകളി. ഇതിനെതിരെയാണ് അപകടത്തില്‍ മരിച്ചവരുടെ കുടുംബം പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. അട്ടിമറികള്‍ നടന്നിട്ടില്ലെന്നും കൃത്യമായി അന്വേഷണം നടത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.
Read Also: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരുന്നു
അതേസമയം വിവാദങ്ങളോട് ജോസ് കെ മാണി പ്രതികരിച്ചില്ല. മകന്‍ പ്രതിയായ കേസിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ജോസ് കെ മാണി മൗനം പാലിച്ചു. ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം. അലക്ഷ്യമായി വാഹനമോടിച്ച് രണ്ട് പേരുടെ ജീവന്‍ നഷ്ടമായ കേസില്‍ കെ എം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
Story Highlights: Victim’s family against police KM Mani Junior accident case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here