Advertisement

പാലക്കാട് പതിനാലുകാരിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

April 12, 2023
Google News 2 minutes Read
14 year old girl suicide youth arrested

പാലക്കാട് വണ്ടാഴിയിലെ പതിനാലുകാരിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ. വണ്ടാഴി സികെ കുന്ന് സ്വദേശി അഫ്സൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മരണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചെന്നൈ ചോളിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ( 14 year old girl suicide youth arrested )

കഴിഞ്ഞ ഒരു വർഷത്തോളമായി 14കാരിയുമായി അടുപ്പത്തിലായിരുന്ന പ്രതി പെൺകുട്ടി മരിച്ചതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു.പ്രതി പലയിടത്തുമെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച പരാതി.പോക്സോ,തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ,ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ മാസം 28നാണ് 14 വയസ്സുള്ള പെൺകുട്ടി വീടിനുള്ളിൽ തുങ്ങി മരിച്ചത്.

Read Also: കോന്നിയിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

വടക്കഞ്ചേരി സി ഐ കെ പി ബെന്നി, ആലത്തൂർ ഡി വൈ എസ് പി ആർ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും മംഗലംഡാം എസ് ഐ ജെ.ജെമേഷ് , എ എസ് ഐ അനന്തകൃഷ്ണൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. സസീമ തുടങ്ങിയവരുടെ സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.

Story Highlights: 14 year old girl suicide youth arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here