Advertisement

മൂന്ന് മിനുട്ടിൽ കൂർക്കയുടെ തൊലി കളയാം; യന്ത്രവുമായി കേരള കാർഷിക സർവ്വകലാശാല

April 12, 2023
Google News 5 minutes Read
Chinese potato peeling machine

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും അതേസമയം തലവേദനയുണ്ടാക്കുന്നതുമായ വസ്തുവാണ് കൂർക്ക. കൂർക്ക ഇഷ്ടപ്പെടുന്നവർ പോലും അത് വാങ്ങി കറിവെയ്ക്കാൻ മടിക്കുന്നതിന് കാരണം തൊലി കളയുക എന്നതിലെ ബുദ്ധിമുട്ട് ഓർത്താണ്. അതിനൊരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള കാർഷിക സർവകലാശാല. മൂന്ന് മിനിറ്റുകളിൽ ഒരു കിലോയോളം കൂർക്കയുടെ തൊലി കളയുന്ന വീടുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണത്തിന് സർവകലാശാല പേറ്റന്റ് നേടി. സർവകലാശാലയുടെ കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ ഫാക്കൽറ്റി ഡീൻ (അഗ്രി. എഞ്ചിനീയറിംഗ്) ഡോ. ജയൻ പി ആറും കേരള കാർഷിക സർവകലാശാല റിട്ടയേർഡ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി ആർ ഗോപാലകൃഷ്‌ണൻ എന്നിവരാണ് യന്ത്രം വികസിപ്പിച്ചത്. Agricultural University develops Chinese potato peeling machine

Read Also: മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് മുന്നിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം

Dr. jayan PR
Dean (Agricultural Engineering),
Kelappaji College of Agricultural Engineering & Technology, Tavanur

കേരളത്തിലെ പല വീടുകളിലും നേരിടുന്ന ഒരു പ്രശ്നമാണ് ഈ കൂർക്ക വൃത്തിയാക്കൽ. അതിനൊരു പരിഹാരം കാണണമെന്ന ആശയത്തിൽ നിന്നാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തതെന്ന് ഡോ. ജയൻ പി ആർ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. സാധാരണക്കാരായ വീട്ടമ്മമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയുള്ള യന്ത്രം വികസിപ്പിക്കാനുള്ള ആശയം അന്ന് സർവീസിൽ ഉണ്ടായിരുന്ന ഗോപാലകൃഷ്‌ണൻ സാറുമായി സംസാരിച്ചതാണ് രൂപകൽപ്പന നടത്തിയത്. 2015 ലാണ് ഞങ്ങൾ ഈ യന്ത്രം വികസിപ്പിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

വീടുകളിൽ ഉപയോഗിക്കാവുന്ന ഒരു മോഡലും കുറച്ചു കൂടി വലുതും വാണിജ്യപരമായി ഉപയോഗിക്കാവുന്നതുമായ മറ്റൊരു മോഡലുമാണ് ഈ യന്ത്രത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അടുക്കളകളിൽ മാവ് അരയ്ക്കുന്ന വെറ്റ് ഗ്രൈൻഡറുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ലളിതമായ മോഡലാണ് ആദ്യത്തേത്. വീട്ടാവശ്യങ്ങൾക്കായുള്ള കൂർക്ക അതുപയോഗിച്ച് തൊലി കളഞ്ഞ് ഉപയോഗിക്കാൻ സാധിക്കും. സുരക്ഷിതമായ ഫുഡ് ഗ്രേഡ് സ്‌റ്റൈൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചാണ് യന്ത്രം നിർമിച്ചിരിക്കുന്നത്. വ്യാവസായികമായി ഉപയോഗിക്കാൻ സാധിക്കുന്ന രണ്ടാമത്തെ യന്ത്രത്തിൽ പത്ത് കിലോയോളം കൂർക്കയുടെ തൊലി കളയാൻ സാധിക്കും

Dr. TR Gopalakrishnan
Retd. Director of Research
Kerala Agricultural University

യന്ത്രത്തിന്റെ പേറ്റന്റ് കേരള കാർഷിക സർവകലാശാലക്ക് ലഭിച്ചിട്ടുണ്ട്. ഉപകരണം വിപണിയിലെത്തിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് കാർഷിക സർവലാശാലയുമായി ഒരു മെമ്മോറാണ്ടം ഒപ്പിടാം. അയ്യായിരം രൂപയാണ് ഇതിന്റെ ടെക്നോളജി ട്രാൻസ്ഫർ ഫീസായി യൂണിവേഴ്സിറ്റി നിചയിച്ചിട്ടുള്ളത്. ഈ ലൈസൻസ് ലഭിക്കുന്നവർക്ക് യന്ത്രം വ്യാവസായിക അടിസ്ഥാനത്തിൽ പുറത്തിറക്കാൻ സാധിക്കുമെന്നും ഡോ. ജയൻ പി ആർ വ്യക്തമാക്കി.

Story Highlights: Agricultural University develops Chinese potato peeling machine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here