രാജസ്ഥാന്റെ ജോസേട്ടൻ; ഐപിഎല്ലിൽ 3000 റൺസ് ക്ലബിൽ

രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണർ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ ഐപിഎല്ലിൽ 3000 റൺസ് തികച്ചു. 85 മത്സരങ്ങളിൽ നിന്നാണ് രാജസ്ഥാന്റെ വിശ്വസ്ത ബാറ്റർ 3000 റൺസ് ക്ലബിൽ ഇടം നേടിയത്. ( Jos Buttler completed 3000 runs in IPL rajasthan royals ).
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 10 പന്തിൽ 17 റൺസ് നേടിയപ്പോഴാണ് 3000 റൺസെന്ന നാഴികക്കല്ല് താരം മറികടന്നത്. 75 ഇന്നിംഗ്സുകളിൽ നിന്ന് 3000 തികച്ച ഗെയിലിനും 80 ഇന്നിംഗ്സുകളിൽ നിന്ന് 3000 തൊട്ട ഇന്ത്യൻ താരം കെ.എൽ രാഹുലിനും തൊട്ട് പിന്നിലായി ഇടം പിടിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ജോസേട്ടൻ.
Read Also: ഐപിഎല്ലിൽ സഞ്ജുവും ധോണിയും നേർക്കുനേർ; മൂന്നാം ജയം ലക്ഷ്യമിട്ട് രാജസ്ഥാനും ചെന്നൈയും ഇന്നിറങ്ങും
കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം തന്നെയാണ് ഇംഗ്ലണ്ട് ടി 20 നായകൻ പുറത്തെടുക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതും ജോസ് ബട്ട്ലർ തന്നെയായിരുന്നു. 863 റൺസാണ് 2022 സീസണിൽ ജോസേട്ടൻ അടിച്ചു കൂട്ടിയത്.
Story Highlights: Jos Buttler completed 3000 runs in IPL rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here