ഐപിഎല്ലിൽ സഞ്ജുവും ധോണിയും നേർക്കുനേർ; മൂന്നാം ജയം ലക്ഷ്യമിട്ട് രാജസ്ഥാനും ചെന്നൈയും ഇന്നിറങ്ങും

ഐപിഎൽ 2023(IPL 2023) സീസണിലെ പതിനേഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്(Chennai Super Kings) ഇന്ന് രാജസ്ഥാൻ റോയൽസിനെ(Rajasthan Royals) നേരിടും. രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ ടീം നേർക്കുനേർ എത്തുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ടൂർണമെന്റിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എം.എസ് ധോണിയും(M S Dhoni) സഞ്ജു സാംസണും(Sanju Samson) ഇന്നിറങ്ങുന്നത്. ചെന്നൈയിലെ എം.ബി ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. (CSK vs RR IPL 2023)
ഐപിഎല്ലിന്റെ ഈ സീസണിൽ വിസ്മയിപ്പിക്കുന്ന ഫോമിലാണ് ഇരു ടീമുകളും. സിഎസ്‌കെ തങ്ങളുടെ അവസാന മത്സരത്തിൽ ശക്തരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയപ്പോൾ രാജസ്ഥാൻ അവരുടെ അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റവുമായാകും രാജസ്ഥാൻ ഇന്ന് കളിക്കുകയെന്നാണ് സൂചന.
ശക്തമായ ടോപ് ഓർഡറാണ് ഇരു ടീമിന്റെയും കരുത്ത്. രാജസ്ഥാൻ റോയൽസിന് നിലവിൽ ഐപിഎൽ സീസണിലെ ഏറ്റവും മികച്ചതും ശക്തവുമായ ഓപ്പണിംഗ് ജോഡിയുണ്ട്, ചെന്നൈ സൂപ്പർ കിംഗ്സും ഇക്കാര്യത്തിൽ പിന്നിലല്ല. ചെന്നൈയ്ക്കായി ഋതുരാജ് ഗെയ്‌ക്‌വാദ് മികച്ച പ്രകടനമാണ് നടത്തുന്നത്. അതേ റോയൽസിന്റെ ജോസ് ബട്ട്‌ലറും നായകൻ സഞ്ജു സാംസണും മികച്ച ഫോമിലുണ്ട്. എന്തായാലും ധോണിയുടെ തന്ത്രങ്ങളോട് സഞ്ജുവിന്റെ പ്രതികരണം എന്തായിരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
Story Highlights: CSK vs RR IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here