Advertisement

രാജസ്ഥാന്റെ ജോസേട്ടൻ; ഐപിഎല്ലിൽ 3000 റൺസ് ക്ലബിൽ

April 12, 2023
2 minutes Read
Jos Buttler completed 3000 runs in IPL rajasthan royals

രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണർ ഇം​ഗ്ലണ്ട് താരം ജോസ് ബട്ട്ലർ ഐപിഎല്ലിൽ 3000 റൺസ് തികച്ചു. 85 മത്സരങ്ങളിൽ നിന്നാണ് രാജസ്ഥാന്റെ വിശ്വസ്ത ബാറ്റർ 3000 റൺസ് ക്ലബിൽ ഇടം നേടിയത്. ( Jos Buttler completed 3000 runs in IPL rajasthan royals ).

ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരായ മത്സരത്തിൽ 10 പന്തിൽ 17 റൺസ് നേടിയപ്പോഴാണ് 3000 റൺസെന്ന നാഴികക്കല്ല് താരം മറികടന്നത്. 75 ഇന്നിം​ഗ്സുകളിൽ നിന്ന് 3000 തികച്ച ​ഗെയിലിനും 80 ഇന്നിം​ഗ്സുകളിൽ നിന്ന് 3000 തൊട്ട ഇന്ത്യൻ താരം കെ.എൽ രാഹുലിനും തൊട്ട് പിന്നിലായി ഇടം പിടിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ജോസേട്ടൻ.

Read Also: ഐപിഎല്ലിൽ സഞ്ജുവും ധോണിയും നേർക്കുനേർ; മൂന്നാം ജയം ലക്ഷ്യമിട്ട് രാജസ്ഥാനും ചെന്നൈയും ഇന്നിറങ്ങും

കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം തന്നെയാണ് ഇം​ഗ്ലണ്ട് ടി 20 നായകൻ പുറത്തെടുക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതും ജോസ് ബട്ട്ലർ തന്നെയായിരുന്നു. 863 റൺസാണ് 2022 സീസണിൽ ജോസേട്ടൻ അടിച്ചു കൂട്ടിയത്.

Story Highlights: Jos Buttler completed 3000 runs in IPL rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top