കിളിമാനൂരിൽ 80 കിലോ പഴകിയ മത്സ്യം പിടികൂടി
കിളിമാനൂരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. കിളിമാനൂർ മഹാദേവേശ്വരത്തുള്ള സ്വകാര്യ ചന്തയിൽ നടത്തിയ പരിശോധനയിലാണ് 80 കിലോയോളം പഴകിയ മത്സ്യം പിടികൂടിയത്. ( kilimanoor 80 kilogram filthy food seized )
ചന്തയിൽ ചെറുകിട കച്ചവടക്കാർ വില്പനയ്ക്കായി എത്തിച്ച മത്സ്യമാണ് പരിശോധിച്ചത്. ചൂര, നെത്തോലി, കണവ എന്നീ ഇനങ്ങളിലെ അഴുകിയതും രാസ പദാർത്ഥങ്ങൾ കലർത്തിയതുമായ മൽസ്യങ്ങളാണ് പിടിച്ചെടുത്തത്. പിടികൂടിയ മൽസ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു.
മൊബൈൽ ലാബിന്റെ സഹായത്തോടെയാണ് മൽസ്യം പരിശോധിച്ചത്.ഉണക്ക മൽസ്യവും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം ആറ്റിങ്ങൽ സർക്കിളിനു കീഴിലെ ഉദ്യോഗസ്ഥൻ കണ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Story Highlights: kilimanoor 80 kilogram filthy food seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here