ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി

കോഴിക്കോട് നടന്ന സൂപ്പർ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വിജയം ഉറപ്പിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ കേരളത്തെ തറപറ്റിച്ചത്. 2023 സീസണിൽ ഐ ലീഗിൽ 42 പോയിന്റ് നേടി രണ്ടാമതെത്തിയ ശ്രീനിധി ആദ്യ പകുതിയിലെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ( Shocking defeat for Kerala Blasters in Hero Super Cup ).
മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ 2 മിനിറ്റ് മാത്രം ബാക്കി നിൽക്കേ ശ്രീനിധി രണ്ടാം ഗോളും നേടി. തോൽവിയോടെ കേരളത്തിന്റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് ഒരല്പം മങ്ങലേറ്റിട്ടുണ്ട്. നിലവിൽ 4 പോയന്റോടെ ശ്രീനിധിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം കേരളം അഴിച്ചു വിട്ടെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
ഹീറോ സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ മത്സരത്തിൽ ബംഗളൂരുവാണ് എതിരാളികൾ. ഐഎസ്എല്ലിലെ വിവാദ ഗോളിലെ തോൽവിക്ക് കണക്ക് തീർക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. അടുത്ത മത്സരത്തിലെ വിജയ പരാജയമനുസരിച്ചാണ് കേരളത്തിന്റെ സെമി സാധ്യതകൾ.
Story Highlights: Shocking defeat for Kerala Blasters in Hero Super Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here