Advertisement

റിട്ട. റെയിൽവേ ജീവനക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികളായ യുവതിയും യുവാവും അറസ്റ്റിൽ

April 12, 2023
Google News 2 minutes Read
woman and a man from Tamil Nadu killed Retired railway employee

പാലക്കാട് റിട്ട. റെയിൽവേ ജീവനക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പ്രഭാകരന് മാരകമായി മർദ്ദനമേറ്റത്. നാടോടികളായ പ്രതികളെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ അഞ്ചിനാണ് അകത്തേത്തറ മേലേപ്പുറം സ്വദേശി പ്രഭാകരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനിടെയാണ് പ്രഭാകരന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തെളിഞ്ഞത്. വാരിയെല്ലുകൾ പൊട്ടിയിരുന്നെന്നും, ആന്തരിക ക്ഷതങ്ങൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു.

Read Also: ചെന്നൈയിൽ പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

പ്രഭാകരൻ ഒറ്റയ്ക്കു താമസിക്കുകയാണെന്നു മനസ്സിലാക്കിയ ഇരുവരും പാഴ്വസ്തുക്കൾ ശേഖരിക്കാനെന്ന പേരിൽ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച സൂചന പ്രകാരം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളായ യുവതിയും, യുവാവും അറസ്റ്റിലായത്.

പ്രതികളെ പോലീസ് കൊല്ലപ്പെട്ട പ്രഭാകരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തുന്നതിനിടെയാണ് കൃത്യം ചെയ്‌തെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് മറ്റേതങ്കിലും കേസുകളിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Story Highlights: woman and a man from Tamil Nadu killed Retired railway employee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here