Advertisement

ജീവന് തന്നെ ഭീഷണി; വർണാഭമായ തൂവലുകൾക്കിടയിൽ കൊടും വിഷമുള്ള പക്ഷികൾ

April 13, 2023
Google News 2 minutes Read

വിവിധ നിറത്തിൽ വർണാഭമായ തൂവലുകളിൽ ആയിരകണക്കിന് പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. ചിലതൊക്കെ നമ്മൾ വീട്ടിൽ വളർത്തുന്നവയുമാണ്. അതി മനോഹരവും കൗതുകമുണർത്തുന്നതുമായ ഈ കൊച്ചു പക്ഷികൾക്ക് മറ്റു ജീവനുകളെ ഇല്ലാതാക്കാൻ കഴിയും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് സ്പീഷിസുകളിലെ പക്ഷികളാണ് മനുഷ്യ ജീവന് പോലും അപകടമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ( Birds capable of taking life )

ഇവ ഒട്ടും നിസാരക്കാരല്ല. നിസാരമായി ഒരു ജീവൻ എടുക്കാൻ പോലും ഇവർക്ക് സാധിക്കും. വിഷം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച ശേഷം അവയെ വളരെ എളുപ്പത്തിൽ തന്നെ വിഷമായി മാറ്റി ശരീരത്തിൽ സൂക്ഷിക്കാനുള്ള കഴിവ് ഈ രണ്ടു ഇനത്തിൽ പെട്ട പക്ഷികൾക്കുണ്ട്. നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിലെ ഗവേഷകർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നതനുസരിച്ചു ഉള്ളിൽ വിഷമുള്ളത് ഒരു തരത്തിലും ഇവയെ ബാധിക്കില്ല എന്നാണ്. അതേ സമയം ഇവയുമായി മനുഷ്യൻ ഇടപഴകിയാൽ അത് അപകടമാണ്.

വർണാഭമായ തൂവലുകൾക്കിടയിലാണ് ഇവ കൊടും വിഷം ഒളിപ്പിച്ചിരുന്നത്. ഇവയുമായുള്ള ചെറിയ ഇടപഴകൾ പോലും നമ്മുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കാം. ന്യൂഗിനിയ കാട്ടിനുള്ളിലാണ് ഈ പക്ഷികള്‍ പ്രധാനമായും കാണപ്പെടുന്നത്. വിഷം ഉള്ളിൽ സൂക്ഷിക്കുന്ന പല ജീവജാലങ്ങളും ഭൂമിയിൽ ഉണ്ട്. അവയിൽ പ്രധാനികളായ ഈ ഇനങ്ങളിൽ പെട്ട പക്ഷികളെയും നമുക്ക് കാണാം.

Story Highlights: Birds capable of taking life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here