Advertisement

വാതില്‍ കട്ടിളയ്ക്കിടയില്‍ നിന്ന് 39 പാമ്പുകള്‍; ഞെട്ടല്‍ മാറാതെ വീട്ടുകാർ

April 13, 2023
2 minutes Read
Found 39 snakes under door frame

വാതില്‍ കട്ടിളയ്ക്കിടയില്‍ നിന്ന് 39 പാമ്പുകള്‍ കണ്ട് ഞെട്ടൽ മാറാതെ വീട്ടുകാർ. ചിതലിന്റെ ശല്യം അതിരൂക്ഷമായപ്പോൾ വാതില്‍ കട്ടിള മാറ്റിവെയ്ക്കാമെന്ന തീരുമാനത്തിൽ വീട്ടുകാർ എത്തിയത്. എന്നാൽ കട്ടിള നീക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. 39 പാമ്പുകള്‍ ആണ് വാതിൽ കട്ടിളക്കുള്ളിൽ നിന്ന് കിട്ടിയത്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ വീട്ടിലാണ് ഇത്രയധികം പാമ്പുകളെ ഒന്നിച്ച് കണ്ടെത്തിയത്. രണ്ട് പാമ്പുപിടിത്തക്കാര്‍ ചേർന്ന് നാലുമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിലാണ് പാമ്പുകളെ മുഴുവൻ പിടികൂടാനായത്. ( Found 39 snakes under door frame )

പിടി കൂടിയ പാമ്പുകളെ അടുത്ത കട്ടിലേക്ക് പറഞ്ഞുവിട്ടു. ഇരുപത് വർഷം മുമ്പാണ് ഈ വീട് പണിതത്. സിതാറാം ശര്‍മയാണ് വീടിന്റെ ഉടമസ്ഥൻ. വാതില്‍ച്ചട്ടയാകെ ചിതലുകൾ നശിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടിലായിരുന്നു സിതാറാം. വീട് വൃത്തിയാക്കുന്നതിനിടയില്‍ വീട്ടിലെ സഹായിയാണ് ചെറിയ പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ഈ പാമ്പുകളൊന്നും വിഷമുള്ളവയല്ല എന്ന് പാമ്പുപിടുത്തക്കാരനായ ബണ്ടി ശര്‍മ വ്യക്തമാക്കി.

Story Highlights: Found 39 snakes under door frame

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top