Advertisement

‘ചരിത്ര നേട്ടം’; ഹൂഗ്ലി നദിക്കടിയിലൂടെ ആദ്യ മെട്രോ സർവീസ്, നദിക്കുള്ളിലെ പരീക്ഷണയോട്ടം വിജയകരം

April 13, 2023
Google News 3 minutes Read

നദിക്കടിയിലൂടെ യാത്ര നടത്തുന്ന രാജ്യത്തെ ആദ്യ മെട്രോ സർവീസ് കൊൽക്കത്തയിൽ. ഹൂഗ്ലി നദിക്കുള്ളിലെ 500 കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിലൂടെ ട്രയൽ റൺ പൂർത്തിയാക്കി. 520 മീറ്റർ ദൂരം 45 സെക്കന്റ് സമയം കൊണ്ടാണ് മെട്രോ മറികടക്കുന്നത്. (India to get its First Underwater metro tunnel in kolkata)

7 മാസം പരീക്ഷണ സർവീസ് നടത്തിയ ശേഷം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മെട്രോ റെയിൽ ജനറൽ മാനേജർ അറിയിച്ചു. അടുത്ത ഏഴ് മാസം ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയില്‍ മെട്രോ പരീക്ഷണയോട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 4.8 കിലോമീറ്റര്‍ ദൂരപരിധിയിലായിരിക്കും പരീക്ഷണം.

ഹൂഗ്ലി നദിക്ക് 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച മെട്രോ കൊല്‍ക്കത്തയില്‍ നിന്ന് ഹൗറയിലേക്കാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച നടത്തിയ പരീക്ഷണയോട്ടത്തില്‍ ഉദ്യോഗസ്ഥരും ബോര്‍ഡ് എഞ്ചിനീയര്‍മാരും പങ്കെടുത്തിരുന്നു.കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് അത്യാധുനിക ഗതാഗത സംവിധാനം നല്‍കിയ വിപ്ലവകരമായ ചുവടുവെപ്പാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന മെട്രോയാണ് കൊല്‍ക്കത്തയിലേത്. സമുദ്രോപരിതലത്തില്‍ നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്.

Story Highlights: India to get its First Underwater metro tunnel in kolkata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here