Advertisement

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ല; ഹൈക്കോടതി

April 13, 2023
Google News 3 minutes Read
Lokayukta has no power to inquire internal affairs of political parties High Court

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഡോ. ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ( Lokayukta has no power to inquire internal affairs of political parties; High Court).

തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2014 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഡോ. ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ലോകായുക്ത അന്വേഷണത്തിന് നിർദേശിച്ചത്.

Read Also: ‘ഉണ്ട വിരുന്നിന് ലോകായുക്ത നന്ദി കാട്ടി’; രൂക്ഷ വിമർശനവുമായി കെ സുധാകരന്‍

തിരുവന്തപുരം മണ്ഡലത്തിലേത് പെയ്മെന്റ് സീറ്റാണെന്നും തെരഞ്ഞെടുപ്പിൽ 1.87 കോടിയുടെ കോഴ ഇടപാട് നടന്നെന്നും ചൂണ്ടികാട്ടി തിരുവനന്തപുരം സ്വദേശി എ. ഷംനാദാണ് ലോകായുക്തയിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിടുകയും ചെയ്തു.

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു സി. ദിവാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന ആർ. രാമചന്ദ്രൻ എന്നിവർക്കെതിരെയായിരുന്നു പരാതി. തുടർന്ന് പന്ന്യൻ രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

Story Highlights: Lokayukta has no power to inquire internal affairs of political parties; High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here