Advertisement

ഇലക്ട്രിക് വാഹന നിര്‍മ്മാണം; ചൈനീസ് കമ്പനിയുമായി കൈകോർത്ത് ഒമാന്‍

April 13, 2023
Google News 2 minutes Read
oman china electric vehicles

ഇലക്ട്രിക് വാഹന നിര്‍മ്മാണ ഗവേഷണ രംഗത്ത് പരസ്പര സഹകരണത്തിന് ഒരുങ്ങി ഒമാനും ചൈനീസ് വാഹന നിര്‍മ്മാതാക്കളായ യുടോങ്ങും. ഒമാന്റെ പൊതുമേഖലാ ഗതാഗത സംവിധാനമായ കര്‍വ യൂടോങ്ങുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കര്‍വ സിഇഒ ഫഹദ് സഅദ് അല്‍ ഖഹ്താനിയും യുടോങ് മിഡില്‍ ഈസ്റ്റ് സിഇഒ ചെന്‍ ഹുയിയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.

ഖത്തറില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുകയാണ് ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വികസനം, ഗവേഷണം എന്നിവ നടപ്പിലാക്കാനാണ് തീരുമാനം.ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിതമായ ഡ്രൈവിങ് എന്ന വിഷയവും ഗവേഷണത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ മേഖലകളിലെ വികസനം സംബന്ധിച്ച് സംയുക്ത ഗവേഷണം നടത്തുന്നതിനാണ് യുടോങ്ങും കര്‍വയും തമ്മില്‍ ധാരണയിലെത്തിച്ചേര്‍ന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പികുക എന്ന ലക്ഷ്യത്തോടെയാണ് കര്‍വ ലോകോത്തര ഇലക്ട്രിക് വാഹനനിര്‍മ്മാണ കമ്പനിയായ യുടോങ്ങുമായി സഹകരണത്തിനൊരുങ്ങുന്നത്.

Story Highlights: Oman signs agreement with Chinese company for electric vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here