Advertisement

‘ഒരുമയുടെ വിരുന്ന്’ സൗഹൃദ വേദിയായി പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താര്‍ വിരുന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു

April 13, 2023
Google News 2 minutes Read
v d satheeshan iftar party

നാനാതുറയിലുള്ളവരെ ഒന്നിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു. മത സാമുദായിക നേതാക്കളും ഇഫ്‌താർ സംഗമത്തിന്റെ ഭാഗമായി. ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തതിന്റെ രാഷ്ട്രീയ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. അതിനിടെയാണ് നിയമസഭാ സമുച്ചയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്.(Opposition leader 39’s iftar feast friendly venue)

വിരുന്നിന് തൊട്ടുമുമ്പ് വരെ നടന്ന വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിരുന്നിലേക്ക് ഇരു കൈയും നീട്ടി സ്വീകരിച്ചു. ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടയിൽ തമാശ പറഞ്ഞ് പൊട്ടിച്ചിരി. കെ മുരളീധരനും പരിഭവങ്ങളില്ലാതെ വിരുന്നിനെത്തി. വിരുന്നിൽ നിന്ന് മുഖ്യമന്തി മടങ്ങിയ ശേഷമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എത്തിയത്.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, ജി ആര്‍ അനില്‍, എ കെ ശശീന്ദ്രന്‍, വി ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എം ബി രാജേഷ്, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, എം പിമാരായ കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍, എം എല്‍ എമാരായ പി ജെ ജോസഫ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, എം വിന്‍സെന്റ്, പി അബ്ദുൽഹമീദ്, കെ കെ രമ, ഉമ തോമസ്, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ പങ്കെടുത്തു.

കൂടാതെ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വള്ളക്കടവ് ഇമാം അബ്ദുല്‍ ഗഫാര്‍ മൗലവി, പാളയം ഇമാം ഡോ. ശുഐബ് മൗലവി, ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പസ്, മാത്യുസ് മോര്‍ സില്‍വാസിയോസ് എപ്പിസ്‌കോപ്പ, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ സി ജോസഫ്, ഗുരുരത്നം ജ്ഞാന തപസ്വി, ഹാഷിം ഹാജി ആലംകോട്, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി നടയറ, ചീഫ് സെക്രട്ടറി വി പി ജോയി, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു,പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഗ്രാമവികസന വകുപ്പ് കമ്മിഷണര്‍ രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, സിനിമാ മേഖലയിലെ പ്രമുഖരും കെ പി സി സി, ഡി സി സി, കോണ്‍ഗ്രസ്സ് പോഷകസംഘടനാ നേതാക്കളും അതിഥികളായെത്തി.

Story Highlights: Opposition leader 39’s iftar feast friendly venue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here