Advertisement

പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിക്ക് ആശ്വാസം; എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

April 13, 2023
Google News 3 minutes Read
plus-two-bribe-case-kerala-hc-withheld-fir-against-km-shaji

പ്ലസ് ടു കോഴക്കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന കെ.എം ഷാജിയുടെ ഹര്‍ജി അംഗീകരിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്.(Plus two bribe case kerala hc withheld fir against km shaji)

2020 ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സിപിഐഎം പ്രാദേശിക നേതാവാണ് പരാതി നല്‍കിയത്.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

ഷാജിക്കെതിരെ ഉയർന്നു വന്ന അഴിമതി ആരോപണം അദ്ദേഹത്തെ പാർട്ടിക്കുള്ളിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഷാജിക്കെതിരെയുള്ള നീക്കങ്ങൾക്ക് കോഴക്കേസ് ആയുധമാക്കി ഒരു വിഭാഗം ലീഗിനുള്ളിൽ രംഗത്തെത്തിയിരുന്നു.

Story Highlights: Plus two bribe case kerala hc withheld fir against km shaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here