Advertisement

ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി സൗദി

April 13, 2023
Google News 2 minutes Read
Saudi iran

ഇറാനുമായുളള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി സൗദി. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര സഹകരണത്തിനുള്ള കരാറുകള്‍ക്കും സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി രാജാവ് സല്‍മന്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ് സൗദി-ഇറാന്‍ ബന്ധത്തിന്റെ തുടര്‍ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചത്.

ഇറാനും സൗദിയും തമ്മില്‍ പരസ്പര വിശ്വാസവും സഹകരണവും വര്‍ധിപ്പിക്കുക, ഇരുരാജ്യങ്ങളും സംയുക്തമായി മേഖലയില്‍ സുസ്ഥിരതയും സുരക്ഷയും നിലനിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും സൗദി മന്ത്രിസഭ അംഗീകാരം നൽകി.കൂടാതെ ടൂറിസം, ഊര്‍ജ്ജം, കൃഷി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഇറാനുമായി സഹകരണത്തിനുള്ള കരാര്‍ സംബന്ധിച്ചും സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇതിനിടെ ഊര്‍ജ മേഖലയില്‍ ചൈനയുമായി പരസ്പര ധാരണയ്ക്കും സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ശുദ്ധ ഹൈഡ്രജന്‍ ഊര്‍ജ്ജ മേഖലയില്‍ സൗദി ഊര്‍ജ്ജമന്ത്രാലയവും ചൈനയുടെ ദേശീയ ഊര്‍ജ ഭരണവിഭാഗവും പരസ്പരം ചര്‍ച്ച നടത്താനും സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

Story Highlights: Saudi Cabinet reviews developments on agreement to resume relations with Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here