ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്‌സ് (28) ആണ് കൊല്ലപ്പെട്ടത്. ( aroor chanthiroor youth murdered )
ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടർന്ന് ഏതാനും സുഹ്യത്തുക്കൾ വീട്ടിലെത്തി ഫെലിക്‌സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവർ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഒന്നിച്ചു കൂടി. രാത്രി പത്തരയോടെ ഫെലിക്‌സിനെ മുഖത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്‌സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം.
Story Highlights: aroor chanthiroor youth murdered
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here