Advertisement

ഒരു മണിക്കൂറിൽ 3,206 പുഷ്-അപ്പുകൾ; ലോക റെക്കോർഡ് തിരുത്തി ഓസ്‌ട്രേലിയൻ പൗരൻ

April 14, 2023
Google News 4 minutes Read
Lucas Helmke

‘ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ’ എന്ന ഈ ചൊല്ല് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലെ വ്യായാമത്തിന്റെ പങ്ക് നമുക്കെല്ലാവർക്കും അറിവുള്ള കാര്യമാണ്. ഏത് പ്രായത്തിലും വ്യായാമം പ്രധാനം തന്നെ. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കൂടിയാണ് വ്യായാമം. ശരീരസൗന്ദര്യം നിലനിറുത്താനും ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാനും വ്യായാമം നമ്മെ സഹായിക്കുന്നു. {Australian Man Sets World Record By Performing 3,206 Push-Ups In One Hour}

നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് പുഷ്-അപ്പുകൾ. ഒരു ഫുള്‍ വർക്ക്ഔട്ട് ഇഫക്റ്റ് പുഷ്-അപ്പുകൾ കൊണ്ട് കൈവരിക്കാനാകും. 100 പുഷ്-അപ്പുകൾ ചെയ്യാൻ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് നമ്മിൽ പലർക്കും അറിയാം. എന്നാൽ ഇപ്പോൾ ഒരു മണിക്കൂറിനുള്ളിൽ 3000-ലധികം പുഷ്-അപ്പുകൾ ചെയ്ത് ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ പൗരൻ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ നിന്നുള്ള ലൂക്കാസ് ഹെൽംകെ(33) {Lucas Helmke} ആണ് ഈ റെക്കോർഡ് സ്ഥാപിച്ചത്.

ഒരു മിനിറ്റിൽ 53 ശരാശരിൽ, 3,206 പുഷ്-അപ്പുകൾ പൂർത്തിയാക്കിയാണ്, ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ പുഷ് അപ്പുകൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ് (Guinness World Records) ലൂക്കാസ് സ്വന്തമാക്കിയത്. 2022 ഏപ്രിലിൽ മറ്റൊരു ഓസ്‌ട്രേലിയക്കാരനായ ഡാനിയൽ സ്‌കാലി (3,182) സ്ഥാപിച്ച റെക്കോർഡാണ് ലൂക്കാസ് പഴങ്കഥയാക്കിയത്. തന്റെ ഒരു വയസ്സുള്ള മകന് പ്രചോദനം നൽകാനും അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് റെക്കോർഡിന് ശ്രമിച്ചതെന്ന് ലൂക്കാസ് പറഞ്ഞു.

Story Highlights: Australian Man Sets World Record By Performing 3,206 Push-Ups In One Hour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here